കോഴിക്കോട് : സെന്റ് ജോസഫ്സ് കോളജ് ദേവഗിരി എന്‍സിസി ആര്‍മി വിഭാഗം എന്‍സിസി ദിനാഘോഷം ആരംഭിച്ചു. കാഡറ്റുമാര്‍ ഇന്നലെ ഒരു ദിവസം കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ചെലവഴിച്ചു. ക്യാപ്റ്റന്‍ ബിനോയ് വരകിലിന്റെ നേതൃത്വത്തില്‍ കേഡറ്റുകള്‍ ആശുപത്രിയുടെ വിവിധ വാര്‍ഡുകള്‍ വൃത്തിയാക്കി. ഒരു ലക്ഷം രുപയുടെ സാധനങ്ങള്‍ കൈമാറി. ഓഫീസര്‍ അടക്കം 70 പേര് പരിപാടിയില്‍ പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ബോബി ജോസ്, കോഴിക്കോട് ഗ്രൂപ്പ് സുബേദര്‍ മേജര്‍ ഡേവേന്ദ്ര സിംഗ്, ഹവില്‍ദാര്‍ ശ്രീജിത്ത് ഉണ്ണിത്താന് എന്നിവര്‍ സംസാരിച്ചു. അ ന്തേവാസികള്ക്ക് ആവശ്യമായ വസ്ത്രം, സൗണ്ട് സിസ്റ്റം, ഭക്ഷണം എന്നിവ വിതരണം ചെയ്തു.ഇന്ന് രാവിലെ എട്ടരയ്ക്ക് ദേവഗിരി കോളജില്‍ എന്‍സി സി ദിനാഘോഷ പരിപാടികളും നവീകരിച്ച എന്‍സിസി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങും നടക്കും.