കോഴിക്കോട്: കരാറുകാരനു കുടിശിക നല്കുന്നതിനു വാട്ടര്‍ അഥോറിറ്റിയുടെ ഡിവിഷന് ഓഫീസ് ജപ്തി ചെയ്യാന്‍ കോടതി നടപടികള്‍ തുടങ്ങി. കോഴിക്കോട് സബ് കോടതിയുടെ ഉത്തരവ് ഇന്നലെ ആമീന്‍ വാട്ടര്‍ അഥോറിറ്റിയുടെ ഒഫീസില്‍ പതിച്ചു.
കരാറുകാരനായ രാജുവിന് നല്‍കാനുള്ള 38 ലക്ഷം രൂപയ്ക്കാണ് വാട്ടര്‍ അഥോറിറ്റിയുടെ ഒരേക്കര്‍ ഭൂമിയും കെട്ടിടവും ജപ്തിചെയ്യാന്‍ ഉത്തരവായത്.
ചേവായൂര്‍ വില്ലേജില്‍ മലാപ്പറമ്പ് ഡിവിഷന് ഓഫീസ് പ്രവര്‍ത്തിക്കുന്ന 78 സെന്റ് സ്ഥലവും അതിനോടു ചേര്‍ന്നുള്ള 12 സ്ഥലവുമാണ് ജപ്തി ചെയ്യുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മലിനജലം കനോലി കനാലില്‍ എത്തിക്കുന്ന പ്രവൃത്തി നടത്തിയ ഇനത്തിലുള്ളതാണ് കുടിശിക.
മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രവൃത്തിക്കുള്ള തുക വാട്ടര്‍ അഥോറിറ്റിക്ക് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ കരാറുകാരന് തുക പൂര്‍ണമായും നല്‍കിയില്ല. ഇതേതുടര്‍ന്നാണ് രാജു കോടതിയെ സമീപിച്ചിരുന്നത്. കേസ് ഡിസംബര്‍ 12ന് പരിഗണിക്കും.