തിരുവമ്പാടി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പദ്ധതി പ്രകാരം പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിക്ക് അനുവദിച്ച പുസ്തക കൂടിന്റെ ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. സുധാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, യുപി സ്കൂൾ ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ്, മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസ് മാത്യു, ബാലവേദി സെക്രട്ടറി ഐറിൻ ജോസ്, ലൈബ്രറി പ്രസിഡന്റ് ടി.ജെ. സണ്ണി, സെക്രട്ടറി ടി.ടി. തോമസ്, താലൂക്ക് പ്രതിനിധി പി.വി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.