കൊച്ചി: ഫെഡറൽ ബാങ്കും യുഎഇയിലെ മുൻനിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മിൽ തന്ത്രപ്രധാന സഹകരണത്തിന് ധാരണയായി. ഇരു ബാങ്കുകളും കൈകോർത്തതോടെ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാനുള്ള വഴി തുറന്നു.
മശ്രിഖ് ബാങ്കിന്റെ അതിവേഗ പണയമക്കൽ സംവിധാനമായ ക്വിക്ക്റെമിറ്റ് വഴി ഫെഡറൽ ബാങ്ക് സഹകരണത്തോടെ ഉടനടി പണം ഇന്ത്യയിലെത്തിക്കാം. യുഎഇയിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നായ മശ്രിഖിന് യുറോപ്, യുഎസ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി 12 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. യുഎഇയിലെ ഏക സ്വകാര്യ ബാങ്ക് കൂടിയാണ് മശ്രിഖ്.
’മശ്രിഖ് ബാങ്കുമായുള്ള ഫെഡറൽ ബാങ്കിന്റെ പങ്കാളിത്തത്തിലൂടെ യുഎഇയിലെ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാനുള്ള വഴി തുറന്നിരിക്കുന്നു. ഇന്ത്യയിലെത്തുന്ന പ്രവാസി റെമിറ്റൻസിൻറെ 17 ശതമാനം കൈകാര്യം ചെയ്യുന്ന ബാങ്ക് എന്ന നിലയിൽ ഫെഡറൽ ബാങ്ക് എല്ലായ്പ്പോഴും പ്രവാസികൾക്ക് മികച്ച റെമിറ്റൻസ് സേവനം ഉറപ്പു വരുത്തുന്നുണ്ട്. സുരക്ഷിതമായ മാർഗത്തിലൂടെ അനായാസം ഉടനടി പണമയക്കൽ സാധ്യമാക്കുന്ന ഈ സേവനത്തിന്റെ ഗുണം തീർച്ചയായും പ്രവാസി ഇന്ത്യക്കാർക്ക് അനുഭവിക്കാം,’ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.