വടകര: റവന്യു ജില്ലാ സ്കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് വടകരയില്‍ 28 മുതല്‍ ഡിസബംര്‍ ഒന്നുവരെ ഗതാഗത നിയന്ത്രണം.
അടക്കാത്തെരു ജംഗ്ഷന് മുതല്‍ അഞ്ച് വിളക്ക് ജംഗ്ഷന് വരെയും പാര്‍ക്ക് റോഡിലും ഈ റോഡുകളിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകളിലും 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ വാഹന ഗതാഗതം പൂര്‍ണമായും ഒഴിവാക്കാന്‍ അടിയന്തര ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
പഴയ സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്യുന്ന സര്‍വീസ് ബസുകള്‍ പൂര്‍ണമായും പുതിയ സ്റ്റാൻഡിലേക്ക് മാറ്റും. പഴയ ബസ് സ്റ്റാൻഡിലും കോട്ടപ്പറമ്പിലും കലോത്സവുമായി ബന്ധപ്പെട്ട സ്കൂള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും തലശേരി, കുറ്റ്യാടി-തൊട്ടില്‍പാലം ഭാഗത്ത് നിന്ന് വരുന്ന ലോക്കല്‍ ബസുകള്‍ ബൈപാസ് വഴി ലിങ്ക് റോഡില്‍ പ്രവേശിച്ച് പുതിയ ബസ് സ്റ്റാൻഡിലേക്ക് സര്‍വീസ് നടത്തുന്നതിനും തീരുമാനമായി.
വില്ല്യാപ്പള്ളി, ആയഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ബൈപ്പാസ് വഴി ലിങ്ക് റോഡില്‍ പ്രവേശിച്ച് പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകും.