ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി, ഫൊക്കാന/ഫോമ പുതിയ ഡെലിഗേറ്റ്സ് ഭാരവാഹി തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ അഞ്ചംഗ കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു. ഇലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി റോയി നെടംങ്കോട്ടിൽ, വൈസ് ചെയർമാനായ ജോസഫ് നെല്ലുവേലിയും കമ്മിറ്റിയംഗങ്ങളായി ജോയി വാച്ചച്ചിറ, ജയചന്ദ്രൻ, ജെയിംസ് കട്ടപുറം എന്നിവരെ തെരഞ്ഞെടുത്തു.
പ്രസ്തുത കമ്മിറ്റിയംഗങ്ങളെല്ലാവരും തന്നെ നിയമാവലിക്കനുസരിച്ച് അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരാണ്. കോവിഡ് മഹാമാരി മൂലം 2020 ഓഗസ്റ്റിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കാതിരിക്കുകയാണ് ഉണ്ടായത്. എന്നാൽ, പൊതുയോഗത്തിന്റെ തീരുമാനമനുസരിച്ച് 2021 ഓഗസ്റ്റിൽ പുതിയ ഭരണസമിതിക്കായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു.
അപ്രകാരം പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പും, ഫോമ/ഫൊക്കാന ഡെലിഗേറ്റ്സിനായുള്ള തെരഞ്ഞെടുപ്പിനു വേണ്ട സാഹചര്യം ഒരുക്കുന്നിന് വേണ്ടിയാണ് പുതിയ ഇലക്ഷൻ കമ്മിറ്റി നിലവിൽ വന്നത്. രണ്ടു തെരഞ്ഞെടുപ്പുകൾക്കും വേണ്ട നോട്ടിഫിക്കേഷൻ ഈ മെയിൽ വഴിയും മറ്റു സമൂഹമാധ്യമങ്ങൾ വഴിയും അസോസിയേഷൻ അംഗങ്ങളെ അറിയിക്കും.
റിപ്പോർട്ട്: ജോഷി വള്ളിക്കളം