കുറുപ്പന്തറ: മാര്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 1950-ാമത് വാര്‍ഷികവും മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് ദേവാലയത്തിന്റെ 150-ാം വാര്‍ഷികവും ചെറുപുഷ്പ മിഷന്‍ലീഗിന്റെ 75 -ാം വാര്‍ഷികവും മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ ആഘോഷിക്കും.
ഇന്ന് വിശ്വാസ പ്രഖ്യാപന റാലി നടത്തും. സെന്റ് സേവ്യേഴ്സ് സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ അഞ്ച് ഗ്രൂപ്പുകളായും കുടുംബ കൂട്ടായ്മ അംഗങ്ങള്‍ 38 ഗ്രൂപ്പുകളിലായും പങ്കെടുക്കും.
ഇന്ന് വൈകുന്നേരം അഞ്ചിന് വികാരി ഫാ. ഏബ്രാഹം കുപ്പപുഴയ്ക്കല്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും.
6.30ന് മണ്ണാറപ്പാറയുടെ പ്രദക്ഷിണ നഗറില്‍ റാലി സമാപിക്കും. ഫാ മൈക്കിള്‍ ചാത്തംകുന്നേല്‍, ഫാ. ജോസഫ് തെരുവില്‍, ഫാ. തോമസ് വലിയവീട്ടില്‍, സിസ്റ്റര്‍ അനിത മരിയ സിഎംസി, പി.ജെ. ജോര്‍ജ് പഴഞ്ചിറയില്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഫാ. എബ്രാഹം കൂപ്പപുഴയ്ക്കല് സന്ദേശം നല്‍കും. ഫാ. മൈക്കിള്‍ ചാത്തംകുന്നേല്‍ വിജയികളെ പ്രഖ്യാപിക്കും.