മറവൻതുരുത്ത്: മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂൾ വളപ്പിലെ പ്ലാവ് അനധികൃതമായി മുറിച്ചെടുത്തു വീട് നിർമിച്ച മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ മെംബർ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ധർണ നടത്തി.
ഇന്നലെ രാവിലെ 10.30 ന് മറവൻതുരുത്ത് പഞ്ചായത്ത് ഓഫീസിനു മുന്നിലായിരുന്നു ധർണ നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ വി.ടി. പ്രതാപൻ ഭരണസ്വാധീനമുപയോഗിച്ചാണ് മരം മുറി നടത്തിയതെന്നും അനധികൃതമായി മരം മുറിക്കാൻ ഒത്താശ ചെയ്ത സ്കൂൾ ഹെഡ്മാസ്റ്റർ, പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ പേരിലും നടപടി സ്വീകരിക്കണമെന്നും യു ഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
പാർട്ടി തലത്തിലും പഞ്ചായത്തു തലത്തിലുമായി പരാതി ഒതുക്കി തീർക്കാനുള്ള നീക്കത്തിനെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനും യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.സി. തങ്കരാജിന്റെ അധ്യക്ഷതയിൽ നടന്ന ധർണ ഡിസിസി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, കെ.എസ്. ബിജുമോൻ, ഗീത ദിനേശൻ, മാജിത ലാൽജി, വി. ആർ. അനുരുദ്ധൻ, ഷൈൻപ്രകാശ്, മോഹൻ. കെ. തൊട്ടുപുറം തുടങ്ങിയവർ പ്രസംഗിച്ചു.