തിരുവനന്തപുരം: പണം വാങ്ങി മത്സരഫലം അട്ടിമറിച്ചെന്നാരോപിച്ച് വിധികര്‍ത്താക്കള്‍ക്കെതിരേ രക്ഷിതാക്കളുടെ പ്രതിഷേധം. പ്രധാനവേദിയായ കോട്ടണ്‍ഹില്‍ സ്കൂളില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന എച്ച്എസ്എസ് വിഭാഗം നാടോടി നൃത്ത മത്സരത്തിനിടെയായിരുന്നു പ്രതിഷേധം. വേദിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികളെ പിന്തള്ളിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം കടുത്തതോടെ സംഘാടകര്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചെങ്കിലും വേദിക്കു പുറത്തു നിന്നും ഇവര്‍ വിധികര്‍ത്താക്കള്‍ക്കെതിരേ പ്രതിഷേധം തുടര്‍ന്നു. ഏറെ നേരത്തിനു ശേഷമാണ് രംഗം ശാന്തമായതത്.