ഭക്ഷണം തേടിയിറങ്ങിയപ്പോള്‍ തളര്‍ന്നു വീണ കുട്ടിയെ ഭക്ഷണമാക്കാന്‍ അരികില്‍ കാത്തു നില്ക്കുന്ന കഴുകന്റെ ചിത്രത്തിലൂടെ ലോകത്തെ ഞെട്ടിച്ച വിഖ്യാത പത്ര ഫോട്ടോഗ്രാഫര്‍ കെവിന് കാര്‍ട്ടറിന്റെ ദുരന്ത ജീവിതം അവതരിപ്പിച്ച എ.എസ്. അഭിജിത്തിന് എച്ച്എസ്എസ് വിഭാഗം മോണോ ആക്ടില്‍ ഒന്നാം സമ്മാനം. ഒറ്റശേഖര മംഗലം ജനാര്‍ദനപുരം എച്ച്എസ്എസിലെ പ്ലസ്വണ് വിദ്യാര്‍ഥിയായ അഭിജിത്ത് എട്ട് മത്സരാര്‍ഥികളെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. ലോകത്തെ ഞെട്ടിച്ച കഴുകന് ചിത്രമെടുക്കുന്നതു മുതല്‍ 33ാം വയസിലുള്ള അദ്ദേഹത്തിന്റെ മരണം വരെയുള്ള കാര്യങ്ങളാണ് അഭിജിത്ത് അവതരിപ്പിച്ചത്. ഒറ്റശേഖരമംഗലം അരുണോദയത്തില്‍ എസ്. അനില്‍കുമാറിന്റെയും എസ്. ശ്രീലതയുടെയും മകനാണ്.