ശബ്ദഭേദങ്ങളെ ബീറ്റ്ബോക്സിംഗിലൂടെ കലോത്സവവേദയില് ഹിറ്റാക്കിയ സുല്‍ത്താനയ്ക്ക് ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രിയില്‍ ഒന്നാം സ്ഥാനം. ചുറ്റുപാടുകളില്‍ നിന്നുള്ള പതിവ് ശബ്ദങ്ങള്‍, സൂപ്പര്‍ഹിറ്റ് സിനിമകളുടെ പശ്ചാത്തലസംഗീതം...ഇവയെയൊക്കെ പുതുതലമുറയ്ക്കിഷ്ടപ്പെട്ട ബീറ്റ് ബോക്സിങ്ങിലേക്ക് മാറ്റിയാണ് കടയ്ക്കാവൂന് ജിഎന്‍എസ് വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ എന്‍.സുല്‍ത്താന സദസിന്റെ മുഴുവന്‍ കൈയടി നേടി ഒന്നാം സ്ഥാനത്തെത്തിയത്.
വായയുടെയും നാവിന്റെയും സഹായത്തോടെ സംഗീതോപകരണങ്ങളെ അനുകരിക്കുന്ന ബീറ്റ് ബോക്സിങ്ങ് ഹിപ്ഹോപ്പ് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്.പതിവ് ശബ്ദങ്ങളുടെ അനുകരണം കൊണ്ട് മിമിക്രി വേദി പൊതുവില്‍ വിരസമായപ്പോള്‍ പെണ്‍കുട്ടികളുടെ പ്രകടനം സാധാരണയില്‍ നിന്ന് വ്യത്യസ്തമായി. മിമിക്രിയില്‍ നിലവാരം പുലര്‍ത്തിയത് പെണ്‍കുട്ടികള്‍ തന്നെയെന്ന് വിധികര്‍ത്താക്കളും വ്യക്തമാക്കി. അതേസമയം ആണ്‍കുട്ടികളുടെ മത്സരത്തില്‍ പതിവുപോലെ വി എസ് അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി, ജനാര്ദനന്, ഷീല, സത്യന്, ഉമ്മര്‍ തുടങ്ങിയവരുടെ ശബ്ദാനുകരണമായിരുന്നു പ്രധാനം. എന്നാല്‍ തുടര്‍ന്ന് ആരംഭിച്ച പെണ്‍കുട്ടികളുടെ മിമിക്രി ആസ്വാദകരെയും വിധികര്‍ത്താക്കളെയും ഒരുപോലെ അത്ഭുതപ്പെടുത്തി. വെമ്പായം നെടുവേലി ഗവണ്മെന്റ് എച്ച്എസ്എസിലെ എസ്.എസ്. അഭിനന്ദിനാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം.