കാര്യവട്ടം: കാര്യവട്ടം സെന്റ് ജോസഫ് സീറോ മലബാർ പള്ളിയിൽ ഇടവക ദിനം "എഫാത്ത2022' ഇന്നു നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ. സോണി പള്ളിച്ചിറയിൽ കാർമികത്വം വഹിക്കും. ആറിന് നടക്കുന്ന ഇടവക ദിന കുടുംബസംഗമം സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. വികാരി ഫാ. സോണി പള്ളിച്ചിറയിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ലൂർദ് ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. കുറ്റിയാനിയിൽ, സിസ്റ്റർ റെനി പുത്തേറ്റ് എന്നിവർ പ്രസംഗിക്കും.
കലാസാംസ്കാരിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും വിവാഹ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിക്കും. തുടർന്ന് ഇടവകയിലെ ഒൻപത് കുടുംബ കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കലാവിരുന്ന്. കൈക്കാരൻ റൂബിൻ ജോസഫ് സ്വാഗതവും ഇടവക ദിനാഘോഷ കൺവീനർ ജിഷോ.സി. ജോസ് കൃതജ്ഞതയും അർപ്പിക്കും.