കൊല്ലം: ശിശുദിനാഘോഷത്തിന്റ ഭാഗമായി പുത്തനുടുപ്പും പുസ്തകവും എന്ന പേരിൽ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പയനിയർ കേഡറ്റുകളും ശേഖരിച്ച സാധനങ്ങൾ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുപരിപാലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കൈമാറി.
എസ്പിസി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ പി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പയനിയർ കേഡറ്റുകളും ചേർന്ന് ശിശുപരിപാലന കേന്ദ്രത്തിന് കൈമാറി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി കെ ബാലൻ മാഷ്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ഡി ഷൈൻ ദേവ്, സിഡബ്ല്യുസി മുൻ ചെയർമാൻ സജിനാഥ്, ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ അജിത് പ്രസാദ് എന്നിവർ പങ്കെടുത്തു.
പുത്തനുടുപ്പും പുസ്തകവും എന്ന പേരിൽ ശേഖരിച്ച സാധനങ്ങൾ വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾക്ക് കൈമാറുമെന്ന് എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസർ പി. അനിൽ കുമാർ അറിയിച്ചു. സി.ഡബ്ല്യുസി ചെയർമാൻ കെ.പി സജിനാഥ് സ്റ്റുഡന്റ് പോലീസിന്റെ പ്രവർത്തനത്തിന് നന്ദി അറിയിച്ചു.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേഷ്, എസ്. ഷഹീർ, വിമൽകുമാർ, ബിജോയ്, ജ്യോതിഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.