ചവറ: ഖത്തറിൽ നടക്കുന്ന ലോക കപ്പ് ഫുട്ബോളിന്റെ ഭാഗമായി ചവറ ബിആർസിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്കായി ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ നിർവഹിച്ചു.
ക്വിസ് മാസ്റ്റർ ജി ജോൺസൺ മത്സരത്തിന് നേതൃത്വം നൽകി. എച്ച്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം അഭിരാജ് (ജിഎച്ച്എസ്എസ്, അയ്യൻകോയിക്കൽ), രണ്ടാം സ്ഥാനം അബ്ദുൾ ഹുസൈൻ (ജിഎച്ച്എസ്എസ്, ചവറ), മൂന്നാം സ്ഥാനം ആരിഫ് കൊച്ചുമംഗലം (ബിഎച്ച്എസ്, തേവലക്കര) എന്നിവരും, എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ആശ്രിത് എസ് കുമാർ (എസ്ബി വി എസ്ജിഎച്ച്എസ്എസ്, പന്മന മനയിൽ), രണ്ടാം സ്ഥാനം ശ്രീവിഷ്ണു (ജിവിഎച്ച്എസ്എസ്, കൊറ്റൻകുളങ്ങര) മൂന്നാം സ്ഥാനം, ഇമ്മാനുവൽ (ജിവിഎച്ച്എസ്എസ്, കൊറ്റൻകുളങ്ങര) കരസ്ഥമാക്കി.