കൊല്ലം: എൻസിസി ദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര എൻസിസി യൂണിറ്റിന്റെ(9 കെ- ബി.എൻ) നേതൃത്വത്തിൽ പുനലൂർ ശ്രീനാരായണ കോളേജിൽ ഇന്ന് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. പുനലൂർ ഗവ.താലൂക്ക് ആശുപത്രിയുമായി ചേർന്നാണ് ക്യാമ്പ് നടത്തുന്നത്. പുനലൂർ എസ്എൻ കോളേജിന് പുറമെ ജില്ലയിലെ മറ്റ് അഞ്ച് കോളേജുകളിൽ നിന്നുള്ള എൻസിസി കേഡറ്റുകളും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തും. രാവിലെ 9.30ന് കൊട്ടാരക്കര എൻസി സി കമാൻഡിംഗ് ഓഫീസർ കേണൽ അമിതേഷ് വർമ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സന്തോഷ് അധ്യക്ഷത വഹിക്കും.
കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സന്തോഷ് അധ്യക്ഷത വഹിക്കും.