കൊല്ലം: ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ജീവിതവുമായി ബന്ധിപ്പിക്കാൻ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. ആതുര ശുശ്രൂഷയും വിദ്യാഭ്യാസവും സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ചത് കൊല്ലം രൂപതയുടെ പ്രവർത്തനങ്ങളാണ്. തീരദേശ ജനതയെ വിദ്യാഭ്യാസത്തിലേക്ക് നയിക്കാൻ സാധിച്ച സ്ഥാപനമാണ് ക്രിസ്തുരാജ് സ്കൂളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
എൻ. കെ. പ്രേമചന്ദ്രൻ എംപി മുഖ്യ പ്രഭാഷണം നടത്തി. ഫാ. ബിനു തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. ലോക്കൽ മാനേജർ ഫാ. സേവ്യർ ലാസർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബി. രാജീവ്, പ്രിൻസിപ്പൽ ജി. ഫ്രാൻസിസ്, ആന്റണി പീറ്റർ, പ്രഫ. പ്രേം ഏലിയാസ്, ആർ. ശിവകുമാർ, എ. റോയിസ്റ്റൺ തുടങ്ങിയവർ പ്രസംഗിച്ചു.
നവീകരിച്ച ഹാളിന്റെയും അസംബ്ലി ഡയസിന്റെയും ഉദ്ഘാടനം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു. രാവിലെ ഒന്പതിന് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം എസിപി അഭിലാഷ് ദീപശിഖ തെളിയിച്ചു.
ഫാ. ബിനു തോമസ് സൈക്കിൾ റാലി ഫ്ളാഗ് ഒഫ് ചെയ്തു. സ്കൂൾ ദിനത്തോടനുബന്ധിച്ച് ക്രിസ്തുരാജ റാലിയും സംഘടിപ്പിച്ചു.