കൊല്ലം: നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട ് ഭീരകശക്തിയായി വളർച്ചപ്രാപിച്ചിരിക്കുന്ന ലഹരിമാഫിയായെ അമർച്ച ചെയ്യാനുളള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ യോഗം ആവശ്യപ്പെട്ടു.
തലശേരിയിൽ ലഹരിക്കടത്ത് സംഘം രണ്ട ്പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ സമിതി അതിയായ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ലഹരിക്കടത്തും വില്പനയും നിയന്ത്രിക്കുന്നതിലെ അനാസ്ഥയാണ് ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാതെന്ന് യോഗം ചൂണ്ട ണ്ട ിക്കാട്ടി.
മദ്യവില്പന ശാലകൾ പൂട്ടിയതാണ് മയക്കുമരുന്നുവ്യാപനം വ്യാപകമായതെന്ന പ്രചരണം നടത്തി നാടുനീളെ ബാറുകൾ തുറന്നതുൾപ്പെടെയുളള സർക്കാറിന്റെ മദ്യനയവൈകല്യങ്ങളാണ് ലഹരിമാഫിയാ തഴച്ചുവളരാൻ ഇടയാക്കിയതെന്ന് യോഗം ആരോപിച്ചു.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിയുടെ വ്യാപനം തടയുന്നതിനും അതിന്റെ പിന്നിലുളള സാമൂഹികവിരുദ്ധ ശക്തികളെ അമർച്ച ചെയ്യുന്നതിനും സത്യസന്ധവും സുതാര്യവുമായ നയരൂപീകരണവും നിയമ നടപടികളും സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സമിതി രൂപതാ പ്രസഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ടി. ജെ ആന്റണി, ജനറൽ സെക്രട്ടറി ഏ.ജെ ഡിക്രൂസ്, എം.എഫ് ബർഗ്ലീൻ, ഇഗ്നേഷ്യസ് സെറാഫീൻ, ഇ എമേഴ്സണ്‍, ബിനു മൂതാക്കര, എസ് സ്റ്റീഫൻ, മേഴ്സി യേശുദാസ്, ബി സെബാസ്റ്റ്യൻ, സന്തോഷ് സേവ്യർ , എം.മാനുവൽ, ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.