കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു നീക്കം ചെയ്യാനുള്ള ക്ലീന്‍ കേരള കമ്പനിയുടെ ഇ- വേസ്റ്റ് ശേഖരണത്തിന് തുടക്കമായി. 30 വരെ സിവില്‍ സ്റ്റേഷനില്‍നിന്നും ഡിസംബറില്‍ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നുമാണ് ശേഖരിക്കുന്നത്.
ശേഖരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ നിര്‍വഹിച്ചു. എഡിസി (ജനറല്‍) ജി. അനീസ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി. ബിജു, ക്ലീന്‍ കേരള കമ്പനി അസിസ്റ്റന്റ് മാനേജര്‍ സഞ്ജു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി. ഏറ്റുമാനൂര്‍ പേരൂര്‍ ഒഴുകയില്‍ വിഷ്ണു അനിലി(25) നെയാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ക്കെതിരേ ജില്ലയിലെ വൈക്കം, ചങ്ങനാശേരി, ഗാന്ധിനഗര്‍, പാലാ, ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ് എന്നീ സ്ഥലങ്ങളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഏറ്റുമാനൂര്‍ പേരൂരില്‍ ഉണ്ടായ അടിപിടി കേസില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചത്.