പള്ളിക്കത്തോട്: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിനു തുടക്കമായി. കോത്തല എൻഎസ്എസ് ഹൈസ്കൂൾ മൈതാനിയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
കൂരോപ്പട പഞ്ചായത്ത് പ്രസിഡൻറ് ഷീലാ ചെറിയാൻ എറിഞ്ഞ പന്തിൽ സിക്സർ അടിച്ച് ക്രിക്കറ്റ് മത്സരം മറിയാമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ ഒന്പത് മുതൽ പള്ളിക്കത്തോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങൾ നടക്കും.
ആനിക്കാട് സെന്റ് തോമസ് ഹൈസ്ക്കൂൾ മൈതാനിയിൽ അത്ലറ്റിക്, വോളിബോൾ മത്സരങ്ങളും മുക്കാലി എൻഎസ്എസ് ഹൈസ്കൂൾ മൈതാനിയിൽ കബഡി, വടംവലി മത്സരങ്ങളും പാമ്പാടി രാജീവ് ഗാന്ധി എൻജിനിയറിംഗ് കോളജ് മൈതാനത്ത് ഫുട്ബോൾ മത്സരങ്ങളും ഇന്നു രാവിലെ ഒന്പതു മുതൽ നടക്കും.
നാളെ രാവിലെ എട്ടു മുതൽ ഷട്ടിൽ മത്സരങ്ങൾ ആനിക്കാട് സ്പോർട്സ് ക്ലബ്ബ് കോർട്ടിൽ നടക്കും.
ചെസ് മത്സരം നാളെ രാവിലെ ഒന്പതു മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും.
27 ന് വൈകുന്നേരംനാലിന് സമാപന സമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്കാരിക ഘോഷയാത്ര നടക്കും.