പാമ്പാടി: പാമ്പാടിയില്‍ ഓട്ടോഡ്രൈവറെ ആക്രമിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂര്‍ തൊണ്ണനാംകുന്നേല്‍ കണ്ണന്(21)), വെള്ളൂര്‍ കണ്ണംകുളം ആരോമല്‍ മധു(20), വെള്ളൂര്‍ കൈതത്തറ റിറ്റോമോന് റോയ് (21), വെള്ളൂര്‍ കൊച്ചുപറമ്പില്‍ അനുരാജ്(21) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം ഏഴാംമൈല്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിനെയാണ് ആക്രമിച്ചത്.
ബാബുവിന്റെ അയല്‍വാസിയായ ആരോമലും സുഹൃത്തുക്കളും ചേര്‍ന്ന് ബാറിലേക്ക് പോകണമെന്ന് പറഞ്ഞ് ബാബുവിനെ ഓട്ടം വിളിച്ചു. യാത്രാമധ്യേ വഴിയില്‍വച്ചു ഇവരുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെകൂടി ഓട്ടോയില്‍ കയറ്റി. തുടര്‍ന്ന് വീണ്ടും രണ്ടുപേരെ കൂടി ഓട്ടോറിക്ഷയില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതു പറ്റില്ലെന്ന് ബാബു പറഞ്ഞു. ബാറിന്റെ മുന്‍വശം എത്തിയശേഷം ഓട്ടോറിക്ഷയില്‍നിന്നും ഇറങ്ങി യുവാക്കള്‍ ബാബുവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഡ്രൈവറുടെ പരാതിയെത്തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പ്രതികളെ പിടികൂടുകയായിരുന്നു. എസ്എച്ച്ഒ സുവര്‍ണ കുമാര്‍, എസ്ഐ ലെബിമോന്‍, ശ്രീരംഗന്‍, സിപിഒമാരായ സാജു, ബിജേഷ്, അനൂപ്, പി.സി. സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.