കാഞ്ഞിരപ്പള്ളി: കാത്ത് ലാബ് തുടങ്ങി 11 മാസത്തിനുള്ളിൽ 500ലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തി റിക്കാർഡ് നേട്ടം കൈവരിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം.
2022 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച കാത്ത് ലാബിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞു സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നത് 500ലധികം രോഗികളാണ്. ഇൻഷ്വറൻസ് കാർഡുള്ളവർക്ക് സൗജന്യവും അല്ലാത്തവർക്ക് ഉപകരണങ്ങളുടെ ചാർജുമാണ് ചെലവുവരിക.
ഡോ. ബിജുമോന്, ഡോ. പ്രസാദ് പി. മാണി എന്നീ കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ 40 ജീവനക്കാരാണ് കാത്ത് ലാബ് പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നത്.
ഓർത്തോപീഡിക് ണ്ടവിഭാഗം
ജനറൽ ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിനുമുണ്ട് നേട്ടത്തിന്റെ കഥ. ഒരു വർഷത്തിനുള്ളിൽ 50 സന്ധി മാറ്റിവയ്ക്കൽ (മുട്ട്, ഇടുപ്പ്) ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിക്കാൻ ഓർത്തോ വിഭാഗത്തിനു കഴിഞ്ഞു. ഇൻഷ്വറൻസ് കാർഡുള്ളവർക്കു സൗജന്യവും അല്ലാത്തവർക്ക് 64,000 രൂപയുമാണ് സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ഈടാക്കുക.
ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. അനു ജോർജ്, ഡോ. അനീഷ് വർക്കി എന്നീ അസ്ഥിരോഗ വിദഗ്ധരും അനസ്തസ്റ്റുകളായ ഡോ. ഷുഹൈൽ, ഡോ. മിനി എന്നിവരുമടങ്ങുന്ന ടീമാണ് ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയത്.
ആദരിക്കും
ജനറൽ ആശുപത്രിക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച കാർഡിയോളജി, ഓർത്തോ വിഭാഗങ്ങളിലെ ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രി കമ്മിറ്റിയുടെ നേതൃത്വത്തിൽ 29നു രാവിലെ 11.30ന് ആദരിക്കും.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അനുമോദനയോഗം ഉദ്ഘാടനം ചെയ്യും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാന്പൂരി, ബി. രവീന്ദ്രൻനായർ, വാർഡംഗം ആന്റണി മാർട്ടിൻ ജോസഫ്, സുപ്രണ്ട് ഡോ.എം. ശാന്തി, ആർഎംഒ ഡോ. രേഖ ശാലിനി, എച്ച്എംസി അംഗങ്ങൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.