കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽനിന്നു പ്രക്ഷേപണം നടത്തുന്ന കാഞ്ഞിരപ്പള്ളിക്കാരുടെ സ്വന്തം കമ്യൂണിറ്റി റേഡിയോ റേഡിയോ 90 എഫ്എം പ്രവർത്തനം ആരംഭിച്ചു. രാവിലെ ആറു മുതൽ രാത്രി 11 വരെ വൈവിധ്യമാർന്ന പരിപാടികളാണ് റേഡിയോ 90 എഫ്എം ശ്രോതാക്കളിലേക്ക് എത്തിക്കുന്നത്.
ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും റേഡിയോ 90 എഫ്എം ഇനി കേൾക്കാം. റേഡിയോയ്ക്കു പുറമേ വാഹനങ്ങളിലെ എഫ്എമ്മിലൂടെയും പ്ലേ സ്റ്റോറിൽ റേഡിയോ 90 എഫ്എം എന്ന ആപ്പ് വഴിയും സ്പോട്ടിഫൈയിലൂടെയും പ്രക്ഷേപണ പരിപാടികൾ കേൾക്കാം.
ആന്റി കറപ്ഷൻ മിഷൻ
ജില്ലാ സമ്മേളനം ഇന്ന്
ഈരാറ്റുപേട്ട: ആന്റി കറപ്ഷൻ മിഷൻ ജില്ലാ സമ്മേളനം ഇന്നു രാവിലെ പത്തിനു ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിനിധി സമ്മേളനം ദേശീയ ചെയർമാൻ ഡോ. രാജീവ് രാജധാനി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.വി. ജോയി അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു ചേരുന്ന പൊതുസമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം അൽഫോൻസാ ബിൽഡിംഗിൽ ദേശീയ ചെയർമാൻ ഡോ. രാജീവ് രാജധാനി നിർവഹിക്കും.