കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് ചികിത്സയിലിരിക്കെ മലയാളി യുവതി മരിച്ചു. കുവൈറ്റ് പ്രവാസി മലയാളിയും ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരൻ (40) ആണ് മരണപ്പെട്ടത്. ലിജി ഗംഗാധരന് രണ്ട് മക്കളുണ്ട്.
മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻന്റെ സജീവ പ്രവർത്തകയായിരുന്ന പ്രിയ എന്ന് വിളിക്കുന്ന ലിജി ഗംഗാധരൻ മാകോയുടെ മുൻ എക്സിക്യൂട്ടീവ് അംഗവും കുവൈറ്റിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു. മാകോ രക്ഷാധികാരി ബാബു ഫ്രാൻസീസ്, പ്രസിഡന്റ് ജോണ് മാത്യു, ജനറൽ സെക്രട്ടറി മാക്സ് വെൽ ഡിക്രൂസ് എന്നിവർ അനുശോചനം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ