പത്തനംതിട്ട: കോവിഡ് വ്യാപനം മൂലം ലോക്ക് ഡൗണ്‍ ആയിരുന്ന സാഹചര്യത്തിലും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാന്‍ ഹാജരാക്കാത്തത് മൂലം കുടിശികയായ അളവ് തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന വ്യവസ്ഥയില്‍ അധിക ഫീസ്, രാജി ഫീസ് എന്നിവയില്‍ ഇളവ് നല്കി മുദ്ര ചെയ്തു നല്‍കുന്നതിനായി അദാലത്ത് നടത്തും. കുടിശികയായ അളവുതൂക്ക ഉപകരണങ്ങള്‍ അദാലത്ത് മുഖേന മുദ്ര പതിക്കാന്‍ താത്പര്യപ്പെടുന്നവര്‍ അതത് താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ നല്‍കണം.
ഫോണ്‍: കോഴഞ്ചേരി താലൂക്ക് - 04682 322853. അടൂര്‍ - 04734221749. കോന്നി - 04682 341213. റാന്നി - 04735223194. മല്ലപ്പള്ളി - 04692 785064. തിരുവല്ല - 04692 636525.
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത്
കേരളോത്സവം
ഇലന്തൂര്‍: ബ്ലോക്ക്പഞ്ചായത്തിന്റെ കേരളോത്സവം ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിക്കും. കലാമത്സരങ്ങള്‍ ഇന്നും നാളെയും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ബാഡ്മിന്റന്‍ മത്സരങ്ങള്‍ നാളെ രണ്ടിന് ഇലഞ്ഞിക്കല്‍ സ്പോര്‍ട്സ് അരീന കീക്കൊഴൂരിലും കായിക മത്സരങ്ങള്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലും നടത്തും.
കേരളോത്സവം 2022 സമാപനസമ്മേളനം ഉദ്ഘാടനം ഡിസംബര്‍ നാലിന് വൈകുന്നേരം നാലിന് കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിക്കും.