പ്രമാടം: കോന്നി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കലഞ്ഞൂർ സർക്കാർ സ്കൂളുകൾക്ക് നേട്ടം. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോന്നി ഗവൺമെന്റ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസ് ഒന്നാമതും ആർവിഎച്ച്എസ്എസ് രണ്ടാംസ്ഥാനവും നേടി.
യുപി വിഭാഗത്തിൽ കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസ്, വകയാർ സെന്റ് തോമസ് എന്നീ സ്കുളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. കോന്നി ഗവൺമെന്റ് എച്ച്എസ്എസ്, കോന്നി ആർവിഎച്ച്എസ്എസ് എന്നിവ രണ്ടാംസ്ഥാനം പങ്കിട്ടു. എൽപി വിഭാഗം ഓവറോൾ കിരീടം കലഞ്ഞൂർ ഗവൺമെന്റ്, വള്ളിക്കോട് ഗവൺമെന്റ് സ്കൂളുകൾക്കാണ്. രണ്ടാം സ്ഥാനം ളാക്കൂർ, പ്രമാടം ജിഎൽപിഎസുകൾ പങ്കിട്ടു.
യുപി സംസ്കൃത കലോത്സവത്തിൽ മല്ലശേരി കെഎം യുപിഎസ് ഒന്നാമതും ഐരവൺ പിഎസ്വിപിഎം സ്കൂൾ രണ്ടാം സ്ഥാനവും നേടി. എച്ച്എസ് സംസ്കൃതോത്സവത്തിൽ കലഞ്ഞൂർ ഗവൺമെന്റ എച്ച്എസ്എസിനാണ് ഓവററോൾ ചാമ്പ്യൻഷിപ്പ്. രണ്ടാം സ്ഥാനം ഐരവൺ സ്കൂളും നേടി.
അറബി കലോത്സവം(എൽ പി) ഓവറോൾ കിരീടം കലഞ്ഞൂർ ഗവൺമെന്റ് എൽപിഎസും എൽപിജി എസ് കോന്നിയും പങ്കിട്ടു.രണ്ടാം സ്ഥാനം പിഎസ് വിപിഎം ഐരവൺ, കോന്നി ജി എച്ച് എസ് എസ് എന്നിവരും നേടി. അറബി കലോത്സവം യുപി വിഭാഗത്തിൽ ഐരവൺ പിഎസ് വിപിഎം സ്കൂൾ ഒന്നാംസ്ഥാനവും കോന്നി ഗവൺമെന്റ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അറബി എച്ച്എസ് വിഭാഗത്തിൽ കോന്നി ഗവൺമെന്റ് എച്ച്എസ്എസ് ഒന്നാമതും ഐരവൺ പി സ് വിപിഎം രണ്ടാമതും എത്തി.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളിയുടെ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട എസ്എച്ച്ഒ ജ്യോതി സുധാകർ സമ്മാനദാനം നിർവഹിച്ചു.