ശബരിമല: തീർഥാടനകാലം ആരംഭിച്ച് ഒന്‍പതു ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ നാലു ലക്ഷത്തിലധികം അയ്യപ്പഭക്തർ ദർശനം നടത്തി. വെർച്വൽക്യൂ മുഖേന രജിസ്റ്റർ ചെയ്താണ് തീർഥാടനകരെത്തുന്നതിനാൽ ഓരോ ദിവസവും എത്തുന്നവരുടെ കൃത്യമായ കണക്ക് ലഭ്യമാണ്.
പ്രതിദിനം അരക്ഷത്തോളം പേരാണ് ശരാശരി ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ശരാശരി പതിനായിരം പേരാണ് ദര്‍ശനം നടത്തിയിരുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
30 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി 8,79,905 പേരാണ് ബുക്കിംഗ് നടത്തിയിരിക്കുന്നത്. ഇന്നും 28നുമാണ് ഏറ്റവുമധികം പേര് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നത്തേക്ക് 83,769 പേരും 28ന് 81,622 പേരുമാണ് ബുക്കിംഗ് നടത്തിയിട്ടുള്ളത്. 30 വരെയുള്ള ബുക്കിംഗുകളില്‍ ഏറ്റവും കൂടുതല്‍ ഈ ദിവസങ്ങളിലാണ്.
കഴിഞ്ഞ 21 നാണ് ഇതേവരെ ഏറ്റവുമധികം പേര് ദര്‍ശനം നടത്തിയത്. അന്ന ദിവസം 57,663 പേരാണ് ശബരിമലയിലെത്തിയത്. നിലവില്‍ പരമാവധി 1,20,000 ബുക്കിംഗാണ് ഒരു ദിവസം സ്വീകരിക്കുക.