നെടുമങ്ങാട് : ലോറിയിൽ നിന്ന് ഗ്ലാസ് പാളികൾ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റയാൾ മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11.30നുണ്ടായ അപകടത്തിൽ പള്ളിവേട്ട നടുവിള പടിപ്പുരവിളയിൽ നൗഫൽ മൻസിലിൽ നൗഷാദ് (52) ആണ് മരിച്ചത്. പള്ളിവേട്ട ജംഗ്ഷനിലെ കടയിലേക്ക് വാഹനത്തിൽ നിന്ന് ചില്ല് പാളികൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഷിഹാബുദീൻ, മാഹിൻ അലി എന്നിവർക്കും പരിക്കേറ്റിരുന്നു. ഭാര്യ: സുമയ്യ. മക്കൾ: നൗഫൽ, അജ്മൽ, ഫാത്തിമ.