കണ്ണൂർ: ദേശീയ ഫാർമസി വാരാചരണത്തോടനുബന്ധിച്ച് കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാർമാ റാലിയും പൊതുയോഗവും നടത്തി. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ സെക്രട്ടറി വി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. രമേശൻ അധ്യക്ഷത വഹിച്ചു.
കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ഷാജി എം. വർഗീസ് ഫാർമസി വാരസന്ദേശം നൽകി. കേരള ഫാർമസി കൗൺസിൽ മുൻ പ്രസിഡന്റ് കെ.സി. അജിത് കുമാർ, കെജിപിഎ സംസ്ഥാന സെക്രട്ടറി കെ. സരസ്വതി, ജില്ലാ സെക്രട്ടറി എ.കെ. ജയദേവൻ, ജില്ലാ വൈസ് പ്രസിഡന്റ് എൽ.ആർ. സാബു എന്നിവർ പ്രസംഗിച്ചു. ടൗൺ സ്ക്വയറിൽ നിന്നാരംഭിച്ച റാലി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.