പയ്യാവൂർ: പൈസക്കരി ഇടവകയിൽനിന്ന് ആദ്യമായി വൈദികപട്ടം സ്വീകരിച്ച ചെറുപുഷ്പ സന്യാസ(സിഎസ്ടി) സഭാംഗമായ ഫാ. ഫ്രാൻസിസ് തേക്കുംകാട്ടിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം മാതൃ ഇടവകയായ പൈസക്കരി ദേവമാതാ ഫൊറോന ദേവാലയത്തിൽ വിവിധ പരിപാടികളോടെ നടന്നു. ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റത്തിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയർപ്പിച്ചു. തുടർന്നു നടന്ന അനുമോദന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം അധ്യക്ഷത വഹിച്ചു. സിഎസ്ടി അസിസ്റ്റന്റ് ജനറാൾ ജോർജ് ആറാംചേരി, സജീവ് ജോസഫ് എംഎൽഎ, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, പൈസക്കരി ദേവമാതാ ഫൊറോന ദേവാലയ വികാരി ഫാ. നോബിൾ ഓണംകുളം, ഫാ. ജോർജ് അറാഞ്ചേരി, ഫാ. ജോസഫ് ചാത്തനാട്ട്, ഫാ. റോയി, ഫാ. ബെന്നി തേക്കുംകാട്ടിൽ, സിസ്റ്റർ ഇമാസ്ഹിന, സിസ്റ്റർ റെസി, പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, വാർഡംഗം ആനീസ് ജോസഫ്, ഫാ. ഫ്രാൻസിസ് തേക്കുംകാട്ടിൽ എന്നിവർ പ്രസംഗിച്ചു.