കണ്ണൂർ: ഹയർസെക്കൻഡറി വിഭാഗം മാർഗംകളി മത്സരത്തിൽ കുന്നോത്ത് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിന് മിന്നും ജയം. ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. അഞ്ജന സദാനന്ദൻ, ആൻഡ്രിസാ സെബാസ്റ്റ്യൻ, സർഗ ഫിലിപ്, സെൽബി മരിയ ജെയ്സൺ, ഡിയോണ മരിയൻ, എലിസബത്ത് ആൻ മരിയ, അലീന മാത്യു എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികളെ സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാണ്ട്യാംമാക്കൽ, പ്രിൻസിപ്പൽ തോമസ് തോമസ്, പിടിഎ പ്രസിഡന്റ് ജോയിക്കുട്ടി ജോസഫ് എന്നിവർ അഭിനന്ദിച്ചു.
നായശല്യം മുതൽ നരബലി വരെ; പുതുഭാവത്തിൽ മൂകാഭിനയം
കണ്ണൂർ: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന സ്കൂൾ കലോത്സവത്തിലെ മൂകാഭിനയ മത്സരത്തിൽ കുട്ടികൾക്ക് പറയാൻ വിഷയങ്ങളേറെയുണ്ടായിരുന്നു.
നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങളെയും ഗൗരവാർഥത്തിലും ഹാസ്യരൂപേണയും അവർ വേദിയിൽ അവതരിപ്പിച്ചു. തെരുവുനായ ശല്യം, അന്ധവിശ്വാസം, നരബലി, മത്സ്യ തൊഴിലാളികളുടെ കഷ്ടപ്പാടുകൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി പുതുമ നിറഞ്ഞ വിഷയങ്ങൾ മത്സരാർഥികൾ തെരഞ്ഞെടുത്തു. ഇലന്തൂർ നരബലിയുടെ പശ്ചാത്തലം അവതരിപ്പിച്ച മന്പറം എച്ച്എസ്എസിനാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്.