+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാം ​മി​ഷ​ൻ: ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 1100 മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ: മ​ന്ത്രി പ്ര​സാ​ദ്

ക​ണ്ണൂ​ർ: വാ​ല്യൂ ആ​ഡ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ മി​ഷ​ന്‍റെ (വാം) ​ഭാ​ഗ​മാ​യി "ഒ​രു കൃ​ഷി​ഭ​വ​ൻ ഒ​രു ഉ​ത്പ​ന്നം' എ​ന്ന നി​ല​യി​ൽ 1100 മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഉ​ത്പാ​ദി​പ്പി​ച
വാം ​മി​ഷ​ൻ: ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 1100  മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ: മ​ന്ത്രി പ്ര​സാ​ദ്
ക​ണ്ണൂ​ർ: വാ​ല്യൂ ആ​ഡ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ മി​ഷ​ന്‍റെ (വാം) ​ഭാ​ഗ​മാ​യി "ഒ​രു കൃ​ഷി​ഭ​വ​ൻ ഒ​രു ഉ​ത്പ​ന്നം' എ​ന്ന നി​ല​യി​ൽ 1100 മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ച് തു​ട​ങ്ങു​മെ​ന്ന് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ്. പി​ണ​റാ​യി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ കൃ​ഷി​ദ​ർ​ശ​ൻ പ​രി​പാ​ടി​യി​ൽ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്രാ​ഥ​മി​ക അ​ഗ്രി​ക​ൾ​ച്ച​ർ സ​ഹ​ക​ര​ണ സൊ​സൈ​റ്റി മേ​ധാ​വി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
2106 കോ​ടി രൂ​പ ലോ​ക ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ​യാ​ണ് വാം ​മി​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ​ത്. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം തു​ട​ങ്ങി 11 വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ക്കും. ഇ​വ​യു​ടെ സം​ഭ​ര​ണം, സം​സ്‌​ക​ര​ണം, വി​പ​ണ​നം എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ വാം ​മി​ഷ​നും സ്വ​കാ​ര്യ പൊ​തു​മേ​ഖ​ല ക​ർ​ഷ​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ കേ​ര​ള അ​ഗ്രോ ബി​സി​ന​സ് എ​ന്ന പു​തി​യ സം​വി​ധാ​ന​വും നി​ല​വി​ൽ വ​രും. ഇ​തു​വ​ഴി ക​ർ​ഷ​ക​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റി വി​പ​ണി​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. - മ​ന്ത്രി പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ൻ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്ന് പ്രാ​ഥ​മി​ക കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​രും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സാ​ബി​ർ ഹു​സൈ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ഷ്ബാ​ബു,അം​ഗ​ങ്ങ​ളാ​യ കോ​ങ്കി ര​വീ​ന്ദ്ര​ൻ, ച​ന്ദ്ര​ൻ ക​ല്ലാ​ട്ട്, ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. അ​നി​ത, ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജ​മു​ന റാ​ണി, കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ, വി​ല​നി​ർ​ണ​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ രാ​ജ​ശേ​ഖ​ര​ൻ, കൃ​ഷി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എ​സ്.​ആ​ർ. രാ​ജേ​ശ്വ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.