തലശേരി: ലഹരി മാഫിയാ സംഘം നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവരെ കൊലപ്പെടുത്തിയ സംഭവം നാടിനെ നടക്കുന്നതാണെന്നും കുറ്റക്കാർക്കെതിരേ കർശനമായ നിയമനടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്.
മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന കാമ്പയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല നടന്നിരിക്കുന്നത്. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വിൽപന ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. ഇതിൽ ലഹരി മാഫിയാ സംഘങ്ങൾ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണം.
പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പോലീസ് -എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യും. അതോടൊപ്പം ഈ പോരാട്ടത്തിൽ അണിചേരുന്നവർ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമൂഹത്തിലാകെ ഉയർന്നു വരണം. അവരും അവരുടെ കുടുംബാംഗങ്ങളും നിസഹായാവസ്ഥയിൽ എത്തിക്കൂടാ. അവർക്ക് കൈത്താങ്ങ് നൽകാൻ നമുക്കാകെ ഉത്തരവാദിത്വമുണ്ട്.
ഇതിന് ജനങ്ങളുടെയാകെ പിന്തുണയുണ്ടാകാമെന്ന് സർക്കാരിന് ബോധ്യമുണ്ട്. നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു നിന്ന് പോരാടേണ്ടതുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.