പാലക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്പാദന ചെലവിനു ആനുപാതികമായി നാണ്യവിളകൾക്ക് തറവില ഉയർത്തി നിശ്ചയിക്കാൻ തയാറാകണമെന്ന് കേരള കോണ്ഗ്രസ് - ജേക്കബ് സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് പറഞ്ഞു.
കേരളാ കോണ്ഗ്രസ് - ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെൽ കർഷകർക്ക് കൈകാര്യ ചെലവ് ക്വിന്റലിന് പന്ത്രണ്ടര രൂപയാണ് നൽകുന്നത്. അത് 250 രൂപയാക്കി വർധിപ്പിക്കണം. നെല്ലിന് കിലോയ്ക്ക് 40 രൂപ തറവില നിശ്ചയിക്കണം, റബർ കർഷകർ തകർച്ചയിലാണ്. സർക്കാർ പ്രഖ്യാപിച്ച തറവില 250 രൂപ പോലും നടപ്പിലാക്കിയിട്ടില്ല.
റബറിന്റെ തറവില കിലോയ്ക്ക് 300 രൂപ ആയി പ്രഖ്യാപിക്കണം നാളികേര സംഭരണം ഉൗർജിതമാക്കി ഒരുകിലോ നാളികേരത്തിന് 40 രൂപ തറവില പ്രഖ്യാപിക്കണം.
കർഷകർക്ക് കാർഷിക ആനുകൂല്യങ്ങൾ നൽകുമെന്നു വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടും നാളിതുവരെ യാതൊരു നടപടിയും ആയിട്ടില്ലെന്നു യോഗം ആരോപിച്ചു.
റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന ആട്ട, ഗോതന്പ് ക്രമാതീതമായി വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണം. കർഷക പെൻഷൻ 10,000 രൂപ ആയി സർക്കാർ പ്രഖ്യാപിക്കണം. തുടങ്ങിയവയായിരുന്നു യോഗത്തിന്റെ ഇതര ആവശ്യങ്ങൾ. കർഷകർക്ക് ആനുകൂല്യങ്ങൾ കൊടുക്കാൻ സാന്പത്തിക പ്രതിസന്ധി എന്നു പറയുന്ന സർക്കാർ ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അടക്കമുള്ള ആളുകൾക്ക് അരക്കോടിയോളം വിലവരുന്ന ആഡംബര കാറുകൾ വാങ്ങിയ നടപടിയെ യോഗം അപലപിച്ചു.
യോഗത്തിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ ട്രഷറർ വി.എം. തോമസ്, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എം. കുരുവിള, വി. അനിൽകുമാർ, പി.ഒ. വക്കച്ചൻ, അഡ്വ.പി.കെ. ശ്രീധരൻ, കെ.വി. സുദേവൻ, ശശികുമാർ പിരായിരി, ശ്രീജിത്ത് നെന്മാറ, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റുമാരായ വി.ജെ. സാബു വെള്ളാരംകാലായിൽ,
ജയിംസ് തോമസ്, കെ. ദേവൻ, എം. തങ്കവേലു, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഐസക് ജോണ് വേളൂരാൻ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ടി. പി. ജോർജ് തടിക്കുളങ്ങര, കർഷക തൊഴിലാളി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.