പാലക്കാട് : എഴുത്തുകാർ സാമൂഹിക പ്രതിബദ്ധതയുള്ളള്ളവരാകണമെന്ന് പ്രശസ്ത കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ പറഞ്ഞു. കോട്ടത്തറ ആരോഗ്യമാതാ ഹൈസ്കൂളിലെ അധ്യാപികയായ ജാസ്മിൻ ഷാജിയുടെ മലമുകളിലെ പ്രവാചകൻ (കവിതാ സമാഹാരം) കെ.കെ. പല്ലശനയുടെ നിലാവുണ്ണുന്ന കുട്ടി (ബാലസാഹിത്യ നോവൽ), ഗിരിജ രാമൻ നായരുടെ പ്രശ്നോപനിഷത്ത് വിദൂരവിവർത്തനം എന്നീ പുസ്തകങ്ങളുടെ പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ശിക്ഷക് സദനിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രൊഫ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. എൻ.എം. നൂലേലി, ചേരാമംഗലം ചാമുണ്ണി, കെ.കെ. പല്ലശന, ബൈജു വടക്കുംപുറം, കെ.എസ്. രമാദേവി, ഗിരിജ രാമൻ നായർ, ജാസ്മിൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.