ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ പുതിയ പ്രൊക്യൂറേറ്ററായി റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കലിനേയും ചാൻസിലറായി റവ. ഡോ. ജോർജ് ദാനവേലിയേയും രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. ആറു വർഷത്തോളമായി ഹൂസ്റ്റണ്‍ ഇടവകയിൽ സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഫാ. കുര്യൻ. സിസിഡി ഡയറക്ടർ എന്ന തന്റെ ചുമതലക്കു പുറമെയാണ് ഫാ . ദാനവേലിയുടെ പുതിയ നിയമനം.
നിലവിൽ രൂപതാ ചാൻസിലറായ റവ. ഫാ. ജോണിക്കുട്ടി പുലിശേരി ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ചർച്ച് വികാരിയായും പ്രൊക്യൂറേറ്റർ റവ. ഫാ. ജോർജ് മാളിയേക്കൽ ഉപരിപഠനാർഥം റോമിലേക്കും പോകുന്ന സാഹചര്യത്തിലാണ് നിയമനം.
അറ്റ്ലാന്റ്റാ സെന്റ് അൽഫോൻസാ ഫൊറോനാപള്ളി വികാരിയായി സേവനം അനുഷ്ഠിച്ചശേഷം നാട്ടിലേക്ക് പോകുന്ന റവ. ഫാ. മാത്യു ഇളയിടത്താമഠത്തിനു പകരമായി, ഫിലഡൽഫിയ സെന്റ് തോമസ് ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിലും ഫിലഡൽഫിയ ഫൊറോനാപള്ളിയുടെ പുതിയ വികാരിയായി ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസാ പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുന്പക്കീലും ചാർജെടുക്കും.
ചങ്ങനാശേരി മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ. സെബാസ്റ്റ്യൻ വലിയപറന്പിലാണ് ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസാ പള്ളിയുടെ പുതിയ വികാരി. ജൂണ്‍ ഒന്നിന് പുതിയ നിയമനങ്ങൾ നിലവിൽ വരും.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ