തിരുവമ്പാടി: പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയിലും കാര്യക്ഷമത ഇല്ലായ്മയിലും പ്രതിഷേധിച്ച് എൽഡിഎഫ് പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.
ഈ വർഷത്തെ പദ്ധതി നിർവഹണ ചെലവ് 11.7 ശതമാനം മാത്രമാണെന്നും ഇത് ജില്ലയിലെ ഏറ്റവും മോശമായി നിലയിലാണെന്നും എൽഡിഎഫ് ആരോപിച്ചു. മാലിന്യ സംസ്കരണം നടക്കുന്നില്ല. ഉപകരണങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ സൂചിപ്പിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോളി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു.
പി.എൻ. പുരുഷോത്തമൻ, ജോയി മ്ലാങ്കുഴി, ഏബ്രഹാം മാനുവൽ, ലാൽ കുമാർ, കെ. ഫൈസൽ, ഫിറോസ് ഖാൻ, ഗണേഷ് ബാബു, കെ.എം. മുഹമ്മദാലി, കെ.ഡി. ആന്റണി, വിൽസൺ താഴത്തുപറമ്പിൽ, ബേബി മണ്ണംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.