കൂരാച്ചുണ്ട്: കേരള സർക്കാർ കൃഷിഭവനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി കൃഷി വകുപ്പ് 2022-23 വർഷത്തിൽ സോഷ്യൽ ഓഡിറ്റിംഗ് നടപ്പിലാക്കുന്നു.
പദ്ധതികളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കി കൃഷി വകുപ്പിന്റെ പ്രവർത്തനം പൊതുജനങ്ങളിൽ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കൃഷിഭവന്റെ പ്രവർത്തനം കർഷക സൗഹൃദമാക്കി മാറ്റുന്നതിനും കർഷകർക്കും പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ അറിയിക്കാനുള്ള അവസരമാണ് സോഷ്യൽ ഓഡിറ്റിംഗ്. ഇതിനായി കൂരാച്ചുണ്ട് പഞ്ചായത്തിൽ സോഷ്യൽ ഓഡിറ്റ് ടീം കർഷകരിൽ നിന്നും വിവരശേഖരണം നടത്തും. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്,13 വാർഡുകൾ 28 ന് പഞ്ചായത്ത് ഹാളിലും, നാല്, അഞ്ച് വാർഡുകൾ കരിയാത്തുംപാറ റബർ ഉത്പാദക സംഘത്തിലും, 29 ന് എട്ട്, ഒന്പത്, പത്ത്, 11, 12 വാർഡുകൾ പഞ്ചായത്ത് ഹാളിലും, ആറ്, ഏഴ് വാർഡുകൾ കല്ലാനോട് പബ്ലിക് ലൈബ്രറിയിലും നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഓരോ കൃഷിഭവനുകളെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തത്. കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് കൃഷിഭവനിലാണ് ആദ്യമായി നടപ്പിലാക്കുന്നത്.