കോഴിക്കോട്: യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള കേരള യാത്ര നാളെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.
താമരശേരി രൂപതയില്‍പെട്ട മരുതോങ്കര സെന്റ് മേരീസ് പള്ളിയുടെ സമീപത്ത് വൈകീട്ട് അഞ്ചിനാണ് ആദ്യ സ്വീകരണം. ഞായറാഴ്ച രാവിലെ ഒമ്പതിന് കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളിയുടെ സമീപം സ്വീകരണം നടക്കും.
പന്ത്രണ്ടിന് താമരശേരി മേരിമാതാ കത്തീഡ്രല്‍ ഗ്രൗണ്ട്, രണ്ടിന് കോടഞ്ചേരി സെന്റ് മേരീസ് പള്ളി ജംഗ്ഷന്, നാലിന് തിരുവമ്പാടി തിരുഹൃദയ പള്ളി ജംഗ്ഷന്, അഞ്ചിന് മുക്കം സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപം എന്നിവിടങ്ങളിലും സ്വീകരണം നല്‍കും.
മുക്കത്തെ സ്വീകരണത്തോടെ ജില്ലയിലെ സ്വീകരണ പരിപാടികള്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ ചെയര്മാന് ജോമാ ജോര്‍ജ്, സെക്രട്ടറി സെബാസ്റ്റിയന് എന്നിവര്‍ അറിയിച്ചു.
യുസിഎഫ് ഓള് കേരള പ്രസിഡന്റ് അഡ്വ: ജസ്റ്റിന് പള്ളിവാതിക്കലാണ് ജാഥാ ക്യാപ്റ്റന്‍. കാസര്ഗോടുനിന്ന് തിരുവനന്തപുരം വരെയാണ് യാത്ര. ഡിസംബര്‍ ഒമ്പതിനാണ് സമാപനം. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
തൊഴിലില്ലായ്മ, ലഹരി മരുന്ന് വ്യപാനം, ബഫര്‍സോണ്‍ വിഷയം, തീരമേഖലയിലെ പ്രശ്നങ്ങള്‍ എന്നിവ പൊതുസമക്ഷം അവതരിപ്പിക്കുന്നതിനാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.