കോഴിക്കോട്: അക്കാദമിക രംഗത്തെ സഹകരണത്തിന് ഡൽഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയും കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായി ധാരണാപത്രം ഒപ്പുവച്ചു. ജെഎന്‍യു സര്‍വകലാശാല വിസി പ്രഫ. ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റും കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എ.കെ.അനുരാജുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ് സര്‍വക ലാശാലകളും ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളും തമ്മിലുള്ള സഹകരണവും പങ്കുവയ്ക്കലുകളുമെന്ന് ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ് പ്രതികരിച്ചു.