കോഴിക്കോട്: മൂന്ന് ദിവസമായി മെഡിക്കൽ കോളജ് റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ കായിക മേളയിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് ഓവറോൾ ചാന്പ്യൻമാരായി.
29 സ്വർണം, 31 വെള്ളി, 15 വെങ്കലം കരസ്ഥമാക്കി 241 പോയിന്റോടെയാണ് മുക്കം ഉപജില്ലയിലെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് കായികമേളയിൽ ചാന്പ്യൻപട്ടം നേടിയത്. രണ്ടാം സ്ഥാനം ബാലുശേരി ഉപജില്ലയിലെ എഎംഎച്എസ് പൂവന്പായിക്കാണ്. 9 സ്വർണം, 5 വെള്ളി, 2 വെങ്കലം കരസ്ഥമാക്കി 62 പോയിന്റോടെയാണ് എഎംഎച്എസ് പൂവന്പായി രണ്ടാം സ്ഥാനത്തെത്തിയത്.
എട്ട് സ്വർണം, മൂന്ന് വെള്ളി, ആറ് വെങ്കലം കരസ്ഥമാക്കി 55 പോയിന്റോടെ പേരാന്പ്ര ഉപജില്ലയിലെ സെന്റ് ജോർജ് കുളത്തുവയൽ മൂന്നാം സ്ഥാനവും നേടി. ഉപജില്ലകളിൽ മുക്കം ഉപജില്ല 326 പോയിന്റോടെ ഒന്നാമതായി. 35 സ്വർണം, 42 വെള്ളി, 20 വെങ്കലം നേടിയാണ് മുക്കം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. 79 പോയിന്റോടെ പേരാന്പ്ര ഉപജില്ല രണ്ടാമതായും വിനിഷ് ചെയ്തു. ഒന്‍പത് സ്വർണം, എട്ട് വെള്ളി, 10 വെങ്കലം എന്നിങ്ങനെയാണ് പേരാന്പ്രയുടെ മെഡൽ വേട്ട. 66 പോയിന്റ് നേടിയ ബാലുശേരി ഉപജില്ലയാണ് മൂന്നാമതായത്. ഒന്‍പത് സ്വർണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിവയാണ് ബാലുശേരിയുടെ നേട്ടം.
പൂല്ലൂരാംപാറ സെന്റ് ജോസഫ്സിന്റെ കുതിപ്പോടെ ആദ്യം ദിനം മുതൽ മുക്കം ഉപജില്ല വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ഒരു ഘട്ടത്തിലും മറ്റു ഉപജില്ലകൾക്ക് ഒരുതരത്തിലും മുന്നേറാനുള്ള അവസരം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ട്രാക്കിലുണ്ടായിരുന്നില്ല.
ആദ്യ ദിനം തന്നെ അഞ്ച് സ്വര്‍ണവും 13 വെള്ളിയും നാല് വെങ്കലവുമടക്കം 66 പോയിന്റുമായാണ് മുക്കം ഉപജില്ല മുന്നേറ്റം തുടങ്ങിയത്. ഈ കുതിപ്പ് അവസാന ദിനമായ ഇന്നലെ വരെ അവർ തുടരുകയും ചെയ്തു. 3000മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് കായികമേളയുടെ ട്രാക്കുണര്‍ന്നത്. മൂന്ന്ദിവസമായി നടന്ന മേളയില്‍ 128 മത്സരങ്ങളാണ് നടന്നത്. ഈ വര്‍ഷം മുതല്‍ മൂന്നാംസ്ഥാനം നേടിയവര്‍ക്കും ജില്ലാ കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇതോടെ മത്സരാർഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരുന്നു.