+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

ഹൂസ്റ്റന്‍: സൗത്ത് ഏഷന്‍ വംശജരുടെ വീടുകളില്‍ മാത്രം കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്. ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന വീന്‍ ഓലെയെയാണ് കോടതി ശിക്ഷിച്ചത്. മാരകമായ ആയുധങ്ങള
സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്
ഹൂസ്റ്റന്‍: സൗത്ത് ഏഷന്‍ വംശജരുടെ വീടുകളില്‍ മാത്രം കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്. ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന വീന്‍ ഓലെയെയാണ് കോടതി ശിക്ഷിച്ചത്. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചു 2014 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ മിഷഗണ്‍, ജോര്‍ജിയ, ന്യൂയോര്‍ക്ക്, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണു ഇയാള്‍ കവര്‍ച്ച നടത്തിയത്.

കവര്‍ച്ച നടത്തുന്നവരുടെ ഒരു സംഘം തന്നെ ഒലെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അളുകളെ സംഘത്തില്‍ ചേര്‍ത്ത് വിവിധ സംസ്ഥാനങ്ങളില്‍ കവര്‍ച്ച നടത്തുന്നതിനുള്ള പരിശീലനവും നല്‍കിയിരുന്നു.

കവര്‍ച്ച നടത്തുന്ന വീടുകളിലെ അംഗങ്ങളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി അവരുടെ ശരീരത്തിള്ള ആഭരണങ്ങളും വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള പണവും കവര്‍ന്നെടുക്കുകയാണ് സംഘത്തിലുള്ളവരുടെ പതിവ്. എതിര്‍ക്കുന്നവരെ വീടിനകത്ത് കെട്ടിയിട്ടാണു കവര്‍ച്ച.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍