കൽപ്പറ്റ: കേരളത്തിലെ പെൻഷൻകാരുടെ കുടിശികയായ പത്താം ശന്പള പരിഷ്കരണ ആനുകൂല്യവും 2021 ജനുവരി മുതൽ ലഭിക്കേണ്ട 11 ശതമാനം ക്ഷമാശ്വാസവും അനുവദിക്കാത്തത് പെൻഷൻകാരോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ കൽപ്പറ്റ നിയോജക മണ്ഡലം വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം പെൻഷനേഴ്സ് അസോസിയേഷൻസംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനം മഹിളാ കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സി.പി. പുഷ്പലത ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വിപിന ചന്ദ്രൻ, ജില്ലാ സെക്രട്ടറി വി. രാമനുണ്ണി, റ്റിയോ റെയ്മൻ, ടി.ജെ. സഖറിയ, ഇ.ടി. സെബാസ്റ്റ്യൻ, വേണുഗോപാൽ കീഴ്ശേരി, കെ. ശശികുമാർ, എൻ.ഡി. ജോർജ്, ഗ്രേസി ജോർജ്, ജി. വിജയമ്മ, കുര്യാക്കോസ്, ടി.കെ. സുരേഷ്, കെ. സുബ്രഹ്മണ്യൻ, കെ. രാധാകൃഷ്ണൻ, വി.ആർ. ശിവൻ, ശകുന്തള ഷണ്മുഖൻ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ. സുരേന്ദ്രൻ പ്രസിഡന്റ്, കെ.എൽ. തോമസ് സെക്രട്ടറി, കെ.എസ്. സ്റ്റീഫൻ ട്രഷറർ, വനിതാ ഫോറം പ്രസിഡന്റായി എം. രമണി എന്നിവരെ തെരഞ്ഞെടുത്തു.