കൽപ്പറ്റ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ദുരന്ത പ്രതിരോധ ശേഷിയുള്ള കെട്ടിട നിർമാണത്തെക്കുറിച്ച് ബത്തേരിയിൽ പരിശീലനം സംഘടിപ്പിച്ചു. ബത്തേരി ജൂബിലി ഹോട്ടലിൽ നടത്തിയ പരിശീലനം എഡിഎം എൻ.ഐ. ഷാജു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ണിനങ്ങൾ മനസ്സിലാക്കിയുള്ള ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണങ്ങൾ അനുസരിച്ചുമുള്ള കെട്ടിട നിർമാണം പ്രോത്സാഹിപ്പിക്കലുമാണ് പരിശീലനത്തിന്റ ലക്ഷ്യം.
പ്രതിരോധ ശേഷിയുള്ള കെട്ടിട നിർമാണത്തിലെ കാലികമായ മാറ്റങ്ങൾ, പുതിയ ടെക്നോളജികൾ എന്നിവയും പരിശീലനത്തിൽ പരിചയപ്പെടുത്തി. ഡിഇഒസി ചാർജ് ഓഫീസർ ഷാജി മാത്യു പദ്ധതി വിശദീകരിച്ചു. ’വയനാടിന്റ പ്രത്യേകതകൾ’ എന്ന വിഷയത്തിൽ എച്ച് യുഎംഎ സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് ക്ലാസെടുത്തു.
പ്രതിരോധ ശേഷിയുള്ള കെട്ടിടനിർമാണത്തിലെ മാതൃകകളെക്കുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫാക്കൽറ്റിമാരായ ഡോ.കെ. ചിത്ര, ഡോ. ഷൈനി അനിൽകുമാറും ’നിർമാണത്തെ ബാധിക്കുന്ന പാരിസ്ഥിതിക ഘടകങ്ങൾ’ എന്ന വിഷയത്തിൽ റിട്ട. ഡിസ്ട്രിക്ട് സോയിൽ കണ്‍സർവേഷൻ ഓഫീസർ പി.യു. ദാസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കെട്ടിട നിർമാണ നിയന്ത്രണങ്ങളെക്കുറിച്ച് ഡിഎം കണ്‍സൽട്ടന്റ് ഡോ. കരുണാകരൻ അഖിൽ ദേവും ക്ലാസെടുത്തു. ഡെപ്യൂട്ടി കളക്ടർ പി. അഖിൽ, ഡിഎം ജൂണിയർ സൂപ്രണ്ട് ജോയ് തോമസ് എന്നിവർ പ്രസംഗിച്ചു. എൻജിനിയർമാർ, ആർക്കിടെക്ട്, കോണ്‍ട്രാക്ടർമാർ, തൊഴിലാളികൾ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു.