സുൽത്താൻ ബത്തേരി: സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ശ്രേയസ് ബാലജ്യോതി കുട്ടികളുടെ കായികോത്സവത്തിന് ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ഫാ. ബെന്നി ഇടയത്ത് ദീപശിഖ ഏറ്റുവാങ്ങികൊണ്ട് തുടക്കം കുറിച്ചു. ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ടോം ജോസ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. റഷീദ് എന്നിവർ പ്രസംഗിച്ചു. ബത്തേരി മുനിസിപ്പാലിറ്റി കൗണ്‍സിലർ രാധ രവീന്ദ്രൻ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
ജില്ലയിലെ വിവിധ 30 ഗിരിജന കോളനികളിൽ നിന്നായി 280 കുട്ടികൾ പങ്കെടുത്ത കായികോത്സവത്തിൽ ഈരംകൊല്ലി, കുറ്റംപാളി, അയ്യങ്കോൽ കോളനികൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് ബത്തേരി രൂപത മുഖ്യവികാര്യ ജനറാൾ മോണ്‍. മാത്യു അറന്പൻകുടി സമ്മാനദാനം നടത്തി.