കൽപ്പറ്റ: ബന്ധു നിയമനം ആരോപിച്ച് മുനിസിപ്പൽ കാര്യാലയത്തിൽ സിപിഎം നടത്തിയ സമരം രാഷ്ട്രീയ പ്രേരിതമെന്ന ചെയർമാൻ കെയെംതൊടി മുജീബ് പറഞ്ഞു. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറിക്കു എഴുതിയ കത്ത് വിവാദമായതോടെ പ്രതിസന്ധിയിലായ സിപിഎം ജനശ്രദ്ധ തിരിക്കുന്നതിനു സംസ്ഥാനത്തു യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ നടത്തുന്ന രാഷ്ട്രീയ സമരത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം മുനിനിസപ്പൽ കാര്യാലയത്തിൽ കണ്ടത്.
വസ്തു നികുതി പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു രണ്ടു പേരെ സർക്കാർ അനുമതിയോടെയാണ് മുനിസിപ്പാലിറ്റി താത്കാലികമായി നിയമിച്ചത്. ഇതുമായി ബന്ധപ്പെടുത്തിയാണ് സിപിഎം ആരോപണം ഉന്നയിക്കുന്നത്. നിയമനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക അപാകതകളുണ്ടെങ്കിൽ പരിഹരിക്കാൻ ഭരണസമിതി ഒരുക്കമാണെന്നും ചെയർമാൻ പറഞ്ഞു.
അധ്യാപക നിയമനം
മാനന്തവാടി: ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച് എസ്എസ്ടി ഇംഗ്ലീഷ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 10നു സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഫോണ്: 7204841980.