തിരുവനന്തപുരം: കന്നഡ ഭാഷ അറിയാത്ത ദേവനന്ദയ്ക്ക് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കന്നഡ പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം. യൂട്യൂബിന്റെ സഹായത്തോടെ ജയ്മിനി ഭാരതത്തില്‍ നിന്നുള്ള ഒരു പദ്യം ഹൃദിസ്ഥമാക്കിയാണ് ആറ്റിങ്ങല്‍ ഗവണ്മെന്റ് മോഡല്‍ ബോയ്സ് എച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥി എ. ദേവനന്ദ ജില്ലാ കലോത്സവ വേദിയില്‍ മത്സരിക്കാനെത്തിയത്. കന്നഡ ഭാഷ അറിയില്ലെങ്കിലും കേട്ടു പഠിച്ചതിന്റെ ആത്മവിശ്വാസം മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്.
പങ്കെടുക്കു എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മത്സരഫലം വന്നപ്പോള്‍ എച്ച്എസ്എസ് വിഭാഗത്തില്‍ ദേവനന്ദയ്ക്ക് ഫസ്റ്റ് എ ഗ്രേഡ്. ഒന്നാം സ്ഥാനം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ദേവനന്ദ പറഞ്ഞു.വഞ്ചിപ്പാട്ടിലും ദേവനന്ദ മത്സരിച്ചിരുന്നു. ഇതില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും ദേവനന്ദ സ്വന്തമാക്കി. ആലംകോട് ചൂരക്കോട് ലെയിനില്‍ ’സദ്ഗമയ’ യിലാണ് താമസം. അച്ഛന് കെ. അനില്‍കുമാര്‍ ദേവനന്ദയുടെ സ്കൂളിലെ ഹെഡ്മാസ്റ്ററാണ്. ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറായ എ.ആര് അര്‍ച്ചനയാണ് അമ്മ.