തിരുവനന്തപുരം: നാടോടിനൃത്ത വേദിയില്‍ പറശിനി കടവ് മുത്തപ്പന്റെ കഥ അവതരിപ്പിച്ച എസ്.എസ്. നിതിന്‍ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം. സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിതിന്‍ ആദ്യമായാണ് ജില്ല കലോത്സവ വേദയിലെത്തുന്നത്. പങ്കെടുത്ത രണ്ടിനങ്ങളിലും നിതിന്‍ സമ്മാനം സ്വന്തമാക്കി.
നാടോടിനൃത്തത്തിനു പുറമെ എച്ച്എസ് വിഭാഗം ഭരതനാട്യത്തില്‍ നിതിന്‍ മൂന്നാം സ്ഥാനവും എ ഗ്രേഡുമാണ് നേടിയത്. നൃത്താധ്യാപികയായ കവിത പ്രദീപിന്റെ ശിക്ഷണത്തില്‍ എട്ടു വര്‍ഷമായി നൃത്തം പഠിക്കുന്ന നിതിന്‍ സഹോദരി നന്ദനയുടെ ശിക്ഷണം കൂടിയുണ്ട്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയായ നന്ദനയും നൃത്തം പഠിക്കുന്നുണ്ട്. എന്നാല്‍ ഇക്കുറി ജില്ലാ കലോത്സവത്തില്‍ നന്ദന മത്സരിക്കുന്നില്ല. എന്നാലും അനുജന് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്കി നന്ദനയും ഒപ്പമുണ്ട്. കൊഞ്ചിറവിള ഗോകുലത്തില്‍ സുരേഷ്കുമാറിന്റെയും ശ്രീജയുടെയും മക്കളാണ് ഇരുവരും.