പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനങ്ങള്‍ സ്വന്തമാക്കി ഭാഗ്യ. മലയാളം പദ്യം ചോല്ലലിലും ദേശഭക്തിഗാനത്തിലും എ ഗ്രേഡും ഫസ്റ്റും സ്വന്തമാക്കിയപ്പോള്‍ ലളിതഗാനത്തിലും സംഘഗാനത്തിലും എ ഗ്രേഡും രണ്ടാം സ്ഥാനവും ഭാഗ്യയെ തേടിയെത്തി. വഴുതക്കാട് കാര്‍മല്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയായ ഭാഗ്യ കഴിഞ്ഞ വര്‍ഷവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ട് ഒന്നാം സ്ഥാനങ്ങള്‍ സ്വന്തമാക്കിയിരുന്നു. പേരൂര്‍ക്കട വഴയില ദര്‍ശനത്തില്‍ സി.വി ഉണ്ണികൃഷ്ണന്റെയും ദീപയുടെയും മകളാണ്.