തിരുവനന്തപുരം: ജില്ലാ കലോത്സവത്തിന് തിരശീല വീഴാന്‍ ഒരു പകല്‍ മാത്രം ശേഷിക്കെ കലാകിരീടത്തിനായി തിരുവനന്തപുരം സൗത്തും നോര്‍ത്തും തമ്മില്‍ കടുത്ത പോരാട്ടം തുടരുന്നു. ലീഡ് നില മാറി മറിഞ്ഞ മൂന്നാ ദിനത്തില്‍ ഒടുവില്‍ ഫലം ലഭിക്കുമ്പോള്‍ 558 പോയിന്റുമായി തിരുവനന്തപുരം സൗത്ത് ഉപജില്ലയാണ് മുന്നില്‍. 521 പോയിന്റുമായി തൊട്ടുപിന്നില്‍ തിരുവനന്തപുരം നോര്‍ത്ത് കടുത്ത പോരാട്ടം തുടരുന്നു. 508 പോയിനുമായി കിളിമാനൂര്‍ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. 455 പോയിന്റുമായി നെടുമങ്ങാട് ഉപജില്ലയും 426 പോയിന്റുമായി ആറ്റിങ്ങല്‍ ഉപജില്ലയും യഥാക്രമം നാലു അഞ്ചും സ്ഥാനത്തുള്ളത്.
സ്കൂളുകളില്‍ വഴുതക്കാട് കാര്‍മല്‍ ഇഎം ഗേള്‍സ് എച്ച്എസ്എസ് 178 പോയിന്റുമായി മൂന്നാം ദിവസവും മുന്നേറ്റം തുടരുന്നു. 148 പോയിന്റ് നേടിയ ആറ്റിങ്ങല്‍ കടുവായില്‍ കെടിസിടി ഇഎം എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്.
ബാലരാമപുരം നെല്ലിമൂട് ന്യൂഎച്ച്എസ്എസാണ് 129 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത്. 121 പോയിന്റുമായി കോട്ടണ്‍ഹില്‍ ഗേള്‍സ് എച്ച്എസ്എസാണ് നാലാം സ്ഥാനത്ത്.
ലാസ്യഭംഗി നിറച്ച മോഹിനിയാട്ടവും നടനചാതുരിയാര്ന്ന കേരള നടനവും നാടോടിത്തനിമയില് ചടുലമായ നാടോടിനൃത്തവും സംഘനൃത്തവും മൂന്നാം ദിനമായ ഇന്നലെ അരങ്ങിനെ ആവേശത്തിലാഴ്ത്തി. അതേസമയം മത്സരങ്ങള്‍ വൈകുന്നത് ഇന്നലെയും തുടര്‍ന്നു. അപ്പീല്‍ പ്രളയമാണ് മത്സരങ്ങള്‍ വൈകാനിടയാക്കുന്നതെന്നാണ് സംഘാടകര്‍ വിശദീകരിക്കുന്നത്.
മൂന്നു ദിവസമായി തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തിയ ജില്ലാ സ്കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ക്ക് ഇന്ന് സമാപിക്കും. പരിചമുട്ട്, മാര്‍ഗംകളി, ചവിട്ടുനാടകം, നാടകം, ജനപ്രിയ ഇനങ്ങളായ മോണോആക്ട്, മിമിക്രി തുടങ്ങിയ ഇനങ്ങളിലെ മത്സരങ്ങള്‍ ഇന്ന് വിവിധ വേദികളിലായി നടക്കും. ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം നാളെ പ്രധാന വേദിയായ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ നടക്കും. മന്ത്രി വി. ശിവന്‍കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.