+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​വ​സ്വം ബോ​ർ​ഡ് സ്കൂ​ൾ വാ​മ​ന​പു​ര​ത്ത​ല്ല, കാ​രേ​റ്റി​ലാ​ണ്

കി​ളി​മാ​നൂ​ർ : വാ​മ​ന​പു​രം ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​സ്കൂ​ൾ ഇ​നി സ്വ​ന്തം സ്ഥ​ല​പ്പേ​രാ​യ കാ​രേ​റ്റ് ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​സ്കൂ​ൾ എ​ന്ന് അ​റി​യ​പ്പെ​ടും. 1952 ൽ ​സ്ഥാ​പി​ത​മാ​യ ഈ ​വി​ദ്യാ​ല​യം കാ​രേ​റ്റി​
ദേ​വ​സ്വം ബോ​ർ​ഡ് സ്കൂ​ൾ വാ​മ​ന​പു​ര​ത്ത​ല്ല, കാ​രേ​റ്റി​ലാ​ണ്
കി​ളി​മാ​നൂ​ർ : വാ​മ​ന​പു​രം ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​സ്കൂ​ൾ ഇ​നി സ്വ​ന്തം സ്ഥ​ല​പ്പേ​രാ​യ കാ​രേ​റ്റ് ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​സ്കൂ​ൾ എ​ന്ന് അ​റി​യ​പ്പെ​ടും. 1952 ൽ ​സ്ഥാ​പി​ത​മാ​യ ഈ ​വി​ദ്യാ​ല​യം കാ​രേ​റ്റി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കി​ൽ പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ പു​ളി​മാ​ത്ത് വി​ല്ലേ​ജി​ൽ വാ​മ​ന​പു​രം എ​ന്ന സ്ഥ​ല​പ്പേ​രി​ലാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി സ്കൂ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.
പി​എ​സ്‌​സി അ​ട​ക്ക​മു​ള്ള മ​ത്സ​ര പ​രീ​ക്ഷ​ക​ൾ എ​ഴു​താ​ൻ സ്കൂ​ളി​ൽ വ​രു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​പ്പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന സ്കൂ​ൾ വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് സ്കൂ​ൾ നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​പ്പേ​ര് ത​ന്നെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​ടി​എ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ദേ​വ​സ്വം ബോ​ർ​ഡ്, പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​വേ​ദ​നം ന​ല്കി.
വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് ഡി​ഡി​ഒ​യ്ക്ക് ഫ​യ​ൽ ന​ല്കു​ക​യും ഇ​ന്ന​ലെ സ്ഥ​ല​പ്പേ​ര് വാ​മ​ന​പു​രം എ​ന്നു​ള്ള​ത് കാ​രേ​റ്റ് എ​ന്നു മാ​റ്റി ഉ​ത്ത​ര​വി​റ​ക്കു​ക​യു​മാ​യി​രു​ന്നു.
സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ർ​മി​ച്ച ഗാ​ന്ധി പ്ര​തി​മ​യു​ടേ​യും അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ളു​ടേ​യും ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​അ​ന​ന്ത​ഗോ​പ​ൻ, ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്ഥ​ല​പ്പേ​ര് മാ​റി​യ ഉ​ത്ത​ര​വ് ഹെ​ഡ്മി​സ്ട്ര​സി​ന് കൈ​മാ​റാ​നാ​ണ് പി​ടി​എ​യു​ടെ തീ​രു​മാ​നം.